Monday 8 May 2023

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്...

(വളരെ ചുരുക്കം ആളുകൾക്കായി വാട്സാപ്പ് സ്റ്റാറ്റസിൽ പങ്കുവയ്ക്കുന്നു )


രണ്ട് വർഷം തികയുന്നു

എന്തിന്റെ രണ്ടുവർഷം?

ബ്രേക്കപ്പിന്റെ സാഹസികമായ രണ്ട് വർഷം...

അതൊക്കെ ഇങ്ങനെ ഓർത്തിരിക്കുകയും, പറയുകയും ചെയ്യേണ്ട കാര്യങ്ങളാണോ?

തീർച്ചയായും അതെ എന്നാണ് എന്റെ ഉത്തരം. കാരണം -

തികച്ചും അപ്രതീക്ഷിതമായി കോവിഡ് ആരംഭ സമയത്ത് ഹെൽപ്പ് ലൈൻ, ആംബുലൻസ്ഉ ൾപ്പെടെ സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സഹായത്തിനായി കടന്നുവന്ന ഒരു പെൺകുട്ടി പിന്നീട് എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകം ആവുകയും

എന്റെ നാടും, വീടും, സഹപ്രവർത്തകരും ഉൾപ്പെടെ അവളുടേത് കൂടി ആയി മാറുകയും ചെയ്തത് അറിയാത്ത വളരെ ചുരുക്കം ചിലരേ ഉണ്ടാവൂ...

പേര് പറയേണ്ട ആവശ്യം ഉണ്ടെന്ന് കരുതുന്നില്ല

ഒരു പെൺകുട്ടി ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നതൊക്കെ എന്നെ സംബന്ധിച്ച് അത്ഭുതം തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ എന്റെ കുറ്റങ്ങളും കുറവുകളും ഇതൊക്കെയാണ്, നല്ല വശങ്ങൾ എനിക്കുണ്ടെങ്കിൽ കണ്ട് ബോധ്യപ്പെടേണ്ടിവരും അങ്ങനെ ഉണ്ടെങ്കിൽ മാത്രം എന്റെ ജീവിതത്തിലേക്ക് കടന്നുവരാം എന്ന് പറഞ്ഞാണ് തുടങ്ങിയത്.

പിന്നീട് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ എല്ലായിടത്തും എന്നോടൊപ്പം അവളും ഉണ്ടായിരുന്നു.

ചിലരൊക്കെ നിരുത്സാഹപ്പെടുത്തി എങ്കിലും അതിനൊക്കെ ന്യായീകരിക്കാൻ എന്റെ മനസ്സിൽ കാരണങ്ങൾ ഉണ്ടായിരുന്നു.

വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്ന ഞങ്ങൾ പരസ്പരം മുൻ ബന്ധങ്ങൾ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് അതിൽ ഒരാളായി അവളുടെ കോളേജ് മേറ്റായ എന്റെ നാട്ടുകാരൻ ഒരാളുടെ കാര്യവും, കഥകളും പറഞ്ഞു പോയിട്ടുണ്ട്.

Past is past എന്ന കാഴ്ചപ്പാടിൽ പിന്നീട് അതിനെ സംബന്ധിച്ച് യാതൊരു പ്രശ്നങ്ങളും (ഞങ്ങൾ തമ്മിൽ) ഉണ്ടായിട്ടില്ല.

ഇടക്കുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാവുന്നത് ആയതിനാൽ പറയുന്നില്ല.

Breakup എല്ലാം പെട്ടന്ന് ആയിരുന്നു.

ഒരൊറ്റ കാര്യമാണ് ഫോണിലൂടെ പറഞ്ഞത്,

Thats - :- എന്നെ പറ്റിച്ച് പോയ അവനോടുള്ള വാശിക്ക് അവന്റെ നാട്ടുകാരനും, സഹപ്രവർത്തകനും, സർവ്വോപരി (same cast ) ആയ നിന്നെ ഞാൻ കണ്ടുപിടിച്ച് മനഃപൂർവം പറ്റിച്ചതാണ് ഇനി എനിക്ക് താല്പര്യമില്ല നിർത്തുന്നു bye...

അന്തിച്ചുപോയ ഞാൻ അപ്പോൾ തന്നെ വച്ചുപിടിച്ചു കൊച്ചിക്ക്, കാണാൻ കൂട്ടാക്കിയില്ല ആ സമയത്ത് ഒരുപാട് ദിവസം കൊച്ചിയിൽ അലഞ്ഞു തിരിഞ്ഞു നടന്നത് മിച്ചം

തിരികെ പോന്നു

ഇടുക്കിക്കാരൻ ആയിപ്പോയില്ലേ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ 

അവളോട് വിരോധം തോന്നിയിരുന്നു ആദ്യമൊക്കെ

അവളുടെ ഭാഗത്തുനിന്നും നോക്കിയാൽ അവൾക്കും ന്യായം ഉണ്ടല്ലോ.


രണ്ടും കല്പ്പിച്ച് എല്ലാവരോടും ഒന്നും സംഭവിക്കാത്തത് പോലെ സ്വഭാവികമായി പെരുമാറി രണ്ട് വർഷം കടന്നുപോകുന്നു.

ആദ്യമൊക്കെ ആരും ചോദിച്ചിരുന്നില്ല എങ്കിലും ഇപ്പോൾ ചോദ്യങ്ങൾ ഒരുപാട് ആവുന്നതിനാലാണ് ഈ കുറിപ്പ്.

കൂടുതൽ പറയാനില്ല Thank you!

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...