Sunday 7 July 2019

LOVE AND Intoxication അഥവാ പ്രണയവും - ലഹരിയും

പ്രണയവും ലഹരിയും....



പ്രണയത്തിന്റെ അനുഭവം ആണ്  ഇന്ന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും ലഹരിയുള്ള അനുഭവം എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്
ശരിയായിരിക്കാം എന്റെ പ്രണയ കാലത്തും എനിക്കങ്ങനെ തോന്നിയിട്ടുണ്ട് രാവും പകലും ഒരുപോലാക്കി ഒരു തൂവലിന്റെ കീഴിൽ എന്നപോലെ പരസ്പരം മതിമറന്നാടുന്ന അനുഭവത്തെ വേറെ ഏത് വാക്കുകൊണ്ടാണ് വിശേഷിപ്പിക്കാൻ കഴിയുക?

പക്ഷേ പ്രണയമാണ് ഏറ്റവും വലിയ ലഹരി എന്ന് പറയുന്ന ഒരാൾ വേറൊരു ലഹരിയും ഉപയോഗിച്ചിട്ടില്ലാത്ത ആളാണെങ്കിൽ അയാൾക്ക് എങ്ങനെ പ്രണയമാണ് ലോകോത്തര ലഹരി എന്ന് പറയാൻ കഴിയും?

ഞാൻ ഇന്ന് ഒരാളുടെ കഥ പറയാം...

ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ലാത്ത ഒരാളുടെ കഥ...

അവൻ വളരെ മാന്യനൊന്നും ആയിരുന്നില്ല പക്ഷേ അവന് അവന്റേതായ വ്യക്തിത്വം ഉണ്ടായിരുന്നു, അവൻ ജീവിതം പരമാവധി ആസ്വദിക്കാൻ കൊതിച്ചവനായിരുന്നു, അവന്റെ മുഖത്ത് എപ്പോളും മനസ്സുനിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷേ അവനൊരു പ്രണയം ഉണ്ടായിരുന്നില്ല

ഏത് മനുഷ്യനും ഒരു പ്രണയം ഉണ്ടാവും എന്നപോലെ വളരെ അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി കടന്നു വന്നു
പിന്നീടുള്ള അവന്റെ ജീവിതം പ്രണയാർദ്രമായിരുന്നു  കാടും,മലയും, മേടും കടന്ന്  അരുവിയും, തോടും, പുഴയും, തടാകവും, കടലും കവിഞ്ഞൊഴുകിയ പ്രണയകാലം.
അവർ ഒരുമിച്ച് ജീവിതം മെനഞ്ഞുകൂട്ടി
പെട്ടെന്ന് ഒരു ദിവസം അവന്റെ പ്രണയിനി അവനോട് ഒരു വാക്കുപോലും പറയാതെ അപ്രത്യക്ഷമാകുന്നു
അവൻ ആകെ വിഷാദ ലോകത്തേക്ക് കൂപ്പുകുത്തുന്നു
വളരെ കാലം അവളെക്കുറിച്ചു യാതൊരു വിവരവും ഇല്ലാതെ ജീവിതം മടുത്തു  വിഷമിച്ചിരുന്ന അവൻ സ്വയം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു
പക്ഷേ സ്വയം ഇല്ലാതാവൽ എന്ന പരീക്ഷയിൽ അവൻ വിജയിച്ചില്ല പക്ഷേ ആ ശ്രമത്തിന്റെ പ്രോത്സാഹന സമ്മാനമായി കിട്ടിയ വേദന ശമിക്കുമോ എന്നറിയാൻ അതുവരെ ലഹരിയെ മനപ്പൂർവം ഒഴിവാക്കിയിരുന്ന അവൻ ലഹരിയെ രുചിക്കാൻ തുടങ്ങി

  അവന്റെ മുഖത്തെ ചിരി മായാൻ തുടങ്ങി, ഓടി നടന്നിരുന്ന അവൻ പതിയെ നടക്കാൻ വിഷമിക്കുന്ന അവസ്ഥ,  ജീവിതം വെറുക്കാൻ തുടങ്ങി.
അവസാനം അവൻ  വേദനകളും,പ്രണയവും, ലഹരിയുമില്ലാത്ത ലോകത്തേക്ക് യാത്രയാവുകയാണ്.....


അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...