Thursday 28 May 2020

May 28 World Menstrual Hygeine day

ഇന്നുതന്നെ ആണ് ഈ വിഷയം സംസാരിക്കാൻ പറ്റിയ, അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പറ്റിയ ദിവസം. 
കാരണം ഇന്നാണ് menstrual hygeine day 
അതായത്
ആർത്തവ ശുചിത്വ ദിവസം 
നെറ്റി ചുളിക്കല്ലേ... 
അങ്ങനെ നെറ്റിചുളിക്കേണ്ട വിഷയം അല്ല ആർത്തവം. 

ആർത്തവം എന്ന് കേൾക്കുമ്പോൾ മനഃപൂർവം ഒഴിഞ്ഞുമാറാൻ നമുക്ക് തോന്നുന്നു എങ്കിൽ അത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന് ശരിയായ ലൈംഗിക വിദ്യാഭ്യാസം  കിട്ടിയിട്ടില്ല അല്ലെങ്കിൽ അതിനെക്കുറിച്ചു പഠിക്കാൻ നമുക്ക് താല്പര്യമില്ല എന്നതിന്റെ തെളിവാണ്. 

എന്തിനാണ് ഒരു സ്ത്രീ ഇത്രയേറെ വേദന സഹിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? 
PMS അഥവാ 
(Pre menstrual syndrome)
എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ 
എന്നും ഓടിക്കളിച്ചു ചിരിച്ചു  നടക്കുന്ന സഹോദരി പെട്ടെന്ന് ഒരു ദിവസം ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയിൽ ചുരുണ്ടു കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. 
എപ്പോഴും സന്തോഷത്തോടെ നടക്കുന്ന അവൾ 
നിസാര കാരണത്തിന് പോലും ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കുന്നത് പലതവണ  കണ്ടിട്ടുണ്ടാവും. 

ഓ.. അവൾക്ക് ഇന്ന് വലിയ വാലാണ്... 
നല്ല പെട കിട്ടാത്തതിന്റെയാ എന്ന് പറഞ്ഞിട്ടും ഉണ്ടാവും. 
അങ്ങനെ അല്ലാതെ അവൾക്ക് എന്താണ് പറ്റിയത്, 
എന്താണ് കാരണം എന്ന്
 ആലോചിച്ചിരുന്നോ??
Pre menstrual syndrome എന്ന അവസ്ഥയുടെ പ്രതിഫലനമാണ് അപ്പോൾ നിങ്ങൾ കാണുന്നത് 
എന്ന് മനസിലാക്കുക 
അത്രയേറെ മാനസിക സംഘർഷങ്ങളെ നേരിട്ടുകൊണ്ടാണ് അവൾ ആർത്തവ സമയം കടന്ന് പോകുന്നത് എന്ന് തിരിച്ചറിയുക 
അതിൽ അവൾക്ക് ഒരു ആശ്വാസം ലഭിക്കാൻ നമ്മുടെ സ്നേഹത്തോടെയുള്ള ഒരു വാക്കോ, തലോടലോ മതിയാവും
 നകുലനോട് ഡോക്ടർ 
സണ്ണി പറയുന്ന ഒരു ഡയലോഗ് നമുക്ക് മനഃപാഠമാണ് 
- അതിന്റെ ഇടയിൽ ഭ്രാന്തിന്റെ പല അവസ്ഥാന്തരങ്ങളിലൂടെയും എനിക്ക് കടന്ന് പോവേണ്ടി വരും.. 
അത്രയും തന്നെ mental strain എന്തിനാണ് നമ്മുടെ സഹോദരിമാർ, അമ്മമാർ സഹിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?
 
അതിനെക്കുറിച്ചു പഠിക്കാൻ നമ്മുടെ സമൂഹം എന്ന് തയ്യാറാകുന്നുവോ അന്ന് നമ്മുടെ നെറ്റിചുളിക്കൽ അവസാനിക്കും. 
കാരണം ആർത്തവം ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യ ജീവൻ ഇല്ല. 

 
സ്കൂളുകളിൽ ചെറിയ ക്‌ളാസ്സുകളിൽ തന്നെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ചു തുടങ്ങൂ... 
അന്നുമുതൽ ഒരു പെൺകുട്ടിക്കും ചമ്മലില്ലാതെ പാഡ് വാങ്ങാൻ കഴിയും 
ആളുകളുടെ തുറിച്ചു നോട്ടം അവസാനിക്കും

പാഡ് ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒരുപാടാണ് 
വാങ്ങാൻ കടയിൽ പോയി നിൽക്കുന്നത് മുതൽ 
ആരും കാണാതെ ഒളിപ്പിച്ചു പിടിച്ച്, വസ്ത്രം കൊണ്ട് മറച്ചു പിടിച്ച്, 
ഉപയോഗിച്ചുകൊണ്ട് നടക്കുമ്പോൾ 
തുടയാകെ ഉരഞ്ഞു മുറിവുകൾ ഉണ്ടായി ഇൻഫെക്ഷൻ ആയി... 
ഉപയോഗശേഷം എങ്ങനെ, എവിടെ  പാഡ് ഉപേക്ഷിക്കും എന്ന് ആലോചിച്ച്... 

ഈ അവസരത്തിലാണ് Menstrual Cup എന്ന ആശയം പ്രസക്തമാകുന്നത്... 
മകളെ ജീവനെപ്പോലെ സ്നേഹിക്കുന്ന മാതാപിതാക്കളേ.. 
സഹോദരാ... 
അവളുടെ ജന്മദിന സമ്മാനത്തിന്റെ കൂടെ ഒരു 
Menstrual Cup 
സമ്മാനിക്കൂ... 

പ്രിയമുള്ള പ്രണയനായകാ... 
നിന്റെ പ്രണയം സത്യമാണ്  എങ്കിൽ 
Valentines day ദിവസം 
നീ അവൾക്ക് സമ്മാനിക്കേണ്ടത് 
റോസാപ്പൂവോ, ഐസ്ക്രീമോ അല്ല 
ഗുണമേന്മയുള്ള menstrual cup അവൾക്ക് സമ്മാനിക്കൂ... 
അവൾ ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നുയരട്ടെ... 
✍️✍️ Sebin

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...