Monday 8 May 2023

അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്...

(വളരെ ചുരുക്കം ആളുകൾക്കായി വാട്സാപ്പ് സ്റ്റാറ്റസിൽ പങ്കുവയ്ക്കുന്നു )


രണ്ട് വർഷം തികയുന്നു

എന്തിന്റെ രണ്ടുവർഷം?

ബ്രേക്കപ്പിന്റെ സാഹസികമായ രണ്ട് വർഷം...

അതൊക്കെ ഇങ്ങനെ ഓർത്തിരിക്കുകയും, പറയുകയും ചെയ്യേണ്ട കാര്യങ്ങളാണോ?

തീർച്ചയായും അതെ എന്നാണ് എന്റെ ഉത്തരം. കാരണം -

തികച്ചും അപ്രതീക്ഷിതമായി കോവിഡ് ആരംഭ സമയത്ത് ഹെൽപ്പ് ലൈൻ, ആംബുലൻസ്ഉ ൾപ്പെടെ സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സഹായത്തിനായി കടന്നുവന്ന ഒരു പെൺകുട്ടി പിന്നീട് എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകം ആവുകയും

എന്റെ നാടും, വീടും, സഹപ്രവർത്തകരും ഉൾപ്പെടെ അവളുടേത് കൂടി ആയി മാറുകയും ചെയ്തത് അറിയാത്ത വളരെ ചുരുക്കം ചിലരേ ഉണ്ടാവൂ...

പേര് പറയേണ്ട ആവശ്യം ഉണ്ടെന്ന് കരുതുന്നില്ല

ഒരു പെൺകുട്ടി ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നതൊക്കെ എന്നെ സംബന്ധിച്ച് അത്ഭുതം തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ എന്റെ കുറ്റങ്ങളും കുറവുകളും ഇതൊക്കെയാണ്, നല്ല വശങ്ങൾ എനിക്കുണ്ടെങ്കിൽ കണ്ട് ബോധ്യപ്പെടേണ്ടിവരും അങ്ങനെ ഉണ്ടെങ്കിൽ മാത്രം എന്റെ ജീവിതത്തിലേക്ക് കടന്നുവരാം എന്ന് പറഞ്ഞാണ് തുടങ്ങിയത്.

പിന്നീട് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ എല്ലായിടത്തും എന്നോടൊപ്പം അവളും ഉണ്ടായിരുന്നു.

ചിലരൊക്കെ നിരുത്സാഹപ്പെടുത്തി എങ്കിലും അതിനൊക്കെ ന്യായീകരിക്കാൻ എന്റെ മനസ്സിൽ കാരണങ്ങൾ ഉണ്ടായിരുന്നു.

വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്ന ഞങ്ങൾ പരസ്പരം മുൻ ബന്ധങ്ങൾ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് അതിൽ ഒരാളായി അവളുടെ കോളേജ് മേറ്റായ എന്റെ നാട്ടുകാരൻ ഒരാളുടെ കാര്യവും, കഥകളും പറഞ്ഞു പോയിട്ടുണ്ട്.

Past is past എന്ന കാഴ്ചപ്പാടിൽ പിന്നീട് അതിനെ സംബന്ധിച്ച് യാതൊരു പ്രശ്നങ്ങളും (ഞങ്ങൾ തമ്മിൽ) ഉണ്ടായിട്ടില്ല.

ഇടക്കുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാവുന്നത് ആയതിനാൽ പറയുന്നില്ല.

Breakup എല്ലാം പെട്ടന്ന് ആയിരുന്നു.

ഒരൊറ്റ കാര്യമാണ് ഫോണിലൂടെ പറഞ്ഞത്,

Thats - :- എന്നെ പറ്റിച്ച് പോയ അവനോടുള്ള വാശിക്ക് അവന്റെ നാട്ടുകാരനും, സഹപ്രവർത്തകനും, സർവ്വോപരി (same cast ) ആയ നിന്നെ ഞാൻ കണ്ടുപിടിച്ച് മനഃപൂർവം പറ്റിച്ചതാണ് ഇനി എനിക്ക് താല്പര്യമില്ല നിർത്തുന്നു bye...

അന്തിച്ചുപോയ ഞാൻ അപ്പോൾ തന്നെ വച്ചുപിടിച്ചു കൊച്ചിക്ക്, കാണാൻ കൂട്ടാക്കിയില്ല ആ സമയത്ത് ഒരുപാട് ദിവസം കൊച്ചിയിൽ അലഞ്ഞു തിരിഞ്ഞു നടന്നത് മിച്ചം

തിരികെ പോന്നു

ഇടുക്കിക്കാരൻ ആയിപ്പോയില്ലേ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ 

അവളോട് വിരോധം തോന്നിയിരുന്നു ആദ്യമൊക്കെ

അവളുടെ ഭാഗത്തുനിന്നും നോക്കിയാൽ അവൾക്കും ന്യായം ഉണ്ടല്ലോ.


രണ്ടും കല്പ്പിച്ച് എല്ലാവരോടും ഒന്നും സംഭവിക്കാത്തത് പോലെ സ്വഭാവികമായി പെരുമാറി രണ്ട് വർഷം കടന്നുപോകുന്നു.

ആദ്യമൊക്കെ ആരും ചോദിച്ചിരുന്നില്ല എങ്കിലും ഇപ്പോൾ ചോദ്യങ്ങൾ ഒരുപാട് ആവുന്നതിനാലാണ് ഈ കുറിപ്പ്.

കൂടുതൽ പറയാനില്ല Thank you!

Thursday 28 May 2020

May 28 World Menstrual Hygeine day

ഇന്നുതന്നെ ആണ് ഈ വിഷയം സംസാരിക്കാൻ പറ്റിയ, അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പറ്റിയ ദിവസം. 
കാരണം ഇന്നാണ് menstrual hygeine day 
അതായത്
ആർത്തവ ശുചിത്വ ദിവസം 
നെറ്റി ചുളിക്കല്ലേ... 
അങ്ങനെ നെറ്റിചുളിക്കേണ്ട വിഷയം അല്ല ആർത്തവം. 

ആർത്തവം എന്ന് കേൾക്കുമ്പോൾ മനഃപൂർവം ഒഴിഞ്ഞുമാറാൻ നമുക്ക് തോന്നുന്നു എങ്കിൽ അത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന് ശരിയായ ലൈംഗിക വിദ്യാഭ്യാസം  കിട്ടിയിട്ടില്ല അല്ലെങ്കിൽ അതിനെക്കുറിച്ചു പഠിക്കാൻ നമുക്ക് താല്പര്യമില്ല എന്നതിന്റെ തെളിവാണ്. 

എന്തിനാണ് ഒരു സ്ത്രീ ഇത്രയേറെ വേദന സഹിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? 
PMS അഥവാ 
(Pre menstrual syndrome)
എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ 
എന്നും ഓടിക്കളിച്ചു ചിരിച്ചു  നടക്കുന്ന സഹോദരി പെട്ടെന്ന് ഒരു ദിവസം ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയിൽ ചുരുണ്ടു കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. 
എപ്പോഴും സന്തോഷത്തോടെ നടക്കുന്ന അവൾ 
നിസാര കാരണത്തിന് പോലും ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കുന്നത് പലതവണ  കണ്ടിട്ടുണ്ടാവും. 

ഓ.. അവൾക്ക് ഇന്ന് വലിയ വാലാണ്... 
നല്ല പെട കിട്ടാത്തതിന്റെയാ എന്ന് പറഞ്ഞിട്ടും ഉണ്ടാവും. 
അങ്ങനെ അല്ലാതെ അവൾക്ക് എന്താണ് പറ്റിയത്, 
എന്താണ് കാരണം എന്ന്
 ആലോചിച്ചിരുന്നോ??
Pre menstrual syndrome എന്ന അവസ്ഥയുടെ പ്രതിഫലനമാണ് അപ്പോൾ നിങ്ങൾ കാണുന്നത് 
എന്ന് മനസിലാക്കുക 
അത്രയേറെ മാനസിക സംഘർഷങ്ങളെ നേരിട്ടുകൊണ്ടാണ് അവൾ ആർത്തവ സമയം കടന്ന് പോകുന്നത് എന്ന് തിരിച്ചറിയുക 
അതിൽ അവൾക്ക് ഒരു ആശ്വാസം ലഭിക്കാൻ നമ്മുടെ സ്നേഹത്തോടെയുള്ള ഒരു വാക്കോ, തലോടലോ മതിയാവും
 നകുലനോട് ഡോക്ടർ 
സണ്ണി പറയുന്ന ഒരു ഡയലോഗ് നമുക്ക് മനഃപാഠമാണ് 
- അതിന്റെ ഇടയിൽ ഭ്രാന്തിന്റെ പല അവസ്ഥാന്തരങ്ങളിലൂടെയും എനിക്ക് കടന്ന് പോവേണ്ടി വരും.. 
അത്രയും തന്നെ mental strain എന്തിനാണ് നമ്മുടെ സഹോദരിമാർ, അമ്മമാർ സഹിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?
 
അതിനെക്കുറിച്ചു പഠിക്കാൻ നമ്മുടെ സമൂഹം എന്ന് തയ്യാറാകുന്നുവോ അന്ന് നമ്മുടെ നെറ്റിചുളിക്കൽ അവസാനിക്കും. 
കാരണം ആർത്തവം ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യ ജീവൻ ഇല്ല. 

 
സ്കൂളുകളിൽ ചെറിയ ക്‌ളാസ്സുകളിൽ തന്നെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ചു തുടങ്ങൂ... 
അന്നുമുതൽ ഒരു പെൺകുട്ടിക്കും ചമ്മലില്ലാതെ പാഡ് വാങ്ങാൻ കഴിയും 
ആളുകളുടെ തുറിച്ചു നോട്ടം അവസാനിക്കും

പാഡ് ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒരുപാടാണ് 
വാങ്ങാൻ കടയിൽ പോയി നിൽക്കുന്നത് മുതൽ 
ആരും കാണാതെ ഒളിപ്പിച്ചു പിടിച്ച്, വസ്ത്രം കൊണ്ട് മറച്ചു പിടിച്ച്, 
ഉപയോഗിച്ചുകൊണ്ട് നടക്കുമ്പോൾ 
തുടയാകെ ഉരഞ്ഞു മുറിവുകൾ ഉണ്ടായി ഇൻഫെക്ഷൻ ആയി... 
ഉപയോഗശേഷം എങ്ങനെ, എവിടെ  പാഡ് ഉപേക്ഷിക്കും എന്ന് ആലോചിച്ച്... 

ഈ അവസരത്തിലാണ് Menstrual Cup എന്ന ആശയം പ്രസക്തമാകുന്നത്... 
മകളെ ജീവനെപ്പോലെ സ്നേഹിക്കുന്ന മാതാപിതാക്കളേ.. 
സഹോദരാ... 
അവളുടെ ജന്മദിന സമ്മാനത്തിന്റെ കൂടെ ഒരു 
Menstrual Cup 
സമ്മാനിക്കൂ... 

പ്രിയമുള്ള പ്രണയനായകാ... 
നിന്റെ പ്രണയം സത്യമാണ്  എങ്കിൽ 
Valentines day ദിവസം 
നീ അവൾക്ക് സമ്മാനിക്കേണ്ടത് 
റോസാപ്പൂവോ, ഐസ്ക്രീമോ അല്ല 
ഗുണമേന്മയുള്ള menstrual cup അവൾക്ക് സമ്മാനിക്കൂ... 
അവൾ ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നുയരട്ടെ... 
✍️✍️ Sebin

Sunday 7 July 2019

LOVE AND Intoxication അഥവാ പ്രണയവും - ലഹരിയും

പ്രണയവും ലഹരിയും....



പ്രണയത്തിന്റെ അനുഭവം ആണ്  ഇന്ന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും ലഹരിയുള്ള അനുഭവം എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്
ശരിയായിരിക്കാം എന്റെ പ്രണയ കാലത്തും എനിക്കങ്ങനെ തോന്നിയിട്ടുണ്ട് രാവും പകലും ഒരുപോലാക്കി ഒരു തൂവലിന്റെ കീഴിൽ എന്നപോലെ പരസ്പരം മതിമറന്നാടുന്ന അനുഭവത്തെ വേറെ ഏത് വാക്കുകൊണ്ടാണ് വിശേഷിപ്പിക്കാൻ കഴിയുക?

പക്ഷേ പ്രണയമാണ് ഏറ്റവും വലിയ ലഹരി എന്ന് പറയുന്ന ഒരാൾ വേറൊരു ലഹരിയും ഉപയോഗിച്ചിട്ടില്ലാത്ത ആളാണെങ്കിൽ അയാൾക്ക് എങ്ങനെ പ്രണയമാണ് ലോകോത്തര ലഹരി എന്ന് പറയാൻ കഴിയും?

ഞാൻ ഇന്ന് ഒരാളുടെ കഥ പറയാം...

ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ലാത്ത ഒരാളുടെ കഥ...

അവൻ വളരെ മാന്യനൊന്നും ആയിരുന്നില്ല പക്ഷേ അവന് അവന്റേതായ വ്യക്തിത്വം ഉണ്ടായിരുന്നു, അവൻ ജീവിതം പരമാവധി ആസ്വദിക്കാൻ കൊതിച്ചവനായിരുന്നു, അവന്റെ മുഖത്ത് എപ്പോളും മനസ്സുനിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷേ അവനൊരു പ്രണയം ഉണ്ടായിരുന്നില്ല

ഏത് മനുഷ്യനും ഒരു പ്രണയം ഉണ്ടാവും എന്നപോലെ വളരെ അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി കടന്നു വന്നു
പിന്നീടുള്ള അവന്റെ ജീവിതം പ്രണയാർദ്രമായിരുന്നു  കാടും,മലയും, മേടും കടന്ന്  അരുവിയും, തോടും, പുഴയും, തടാകവും, കടലും കവിഞ്ഞൊഴുകിയ പ്രണയകാലം.
അവർ ഒരുമിച്ച് ജീവിതം മെനഞ്ഞുകൂട്ടി
പെട്ടെന്ന് ഒരു ദിവസം അവന്റെ പ്രണയിനി അവനോട് ഒരു വാക്കുപോലും പറയാതെ അപ്രത്യക്ഷമാകുന്നു
അവൻ ആകെ വിഷാദ ലോകത്തേക്ക് കൂപ്പുകുത്തുന്നു
വളരെ കാലം അവളെക്കുറിച്ചു യാതൊരു വിവരവും ഇല്ലാതെ ജീവിതം മടുത്തു  വിഷമിച്ചിരുന്ന അവൻ സ്വയം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു
പക്ഷേ സ്വയം ഇല്ലാതാവൽ എന്ന പരീക്ഷയിൽ അവൻ വിജയിച്ചില്ല പക്ഷേ ആ ശ്രമത്തിന്റെ പ്രോത്സാഹന സമ്മാനമായി കിട്ടിയ വേദന ശമിക്കുമോ എന്നറിയാൻ അതുവരെ ലഹരിയെ മനപ്പൂർവം ഒഴിവാക്കിയിരുന്ന അവൻ ലഹരിയെ രുചിക്കാൻ തുടങ്ങി

  അവന്റെ മുഖത്തെ ചിരി മായാൻ തുടങ്ങി, ഓടി നടന്നിരുന്ന അവൻ പതിയെ നടക്കാൻ വിഷമിക്കുന്ന അവസ്ഥ,  ജീവിതം വെറുക്കാൻ തുടങ്ങി.
അവസാനം അവൻ  വേദനകളും,പ്രണയവും, ലഹരിയുമില്ലാത്ത ലോകത്തേക്ക് യാത്രയാവുകയാണ്.....


Friday 31 May 2019

അപ്പോ ആർക്ക് ആരോടാണ് ശരിക്കും INFACTUATION അഥവാ മതിഭ്രമം

INFACTUATION അഥവാ മതിഭ്രമം 


സിനിമകളിൽ ധാരാളം കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് ആ വാക്ക് കേൾക്കുന്നത് അവളോട്‌ പ്രണയം കേഴുമ്പോളാണ് 
മോളേ നിന്നോടെനിക്ക് ഭയങ്കര മുഹബത്താണ് എന്നൊക്കെ ധൈര്യത്തോടെ  പറയണം എന്ന് ആഗ്രഹിച്ചു എങ്കിലും അണ്ടിയോട് അടുത്തപ്പോളാണ് മാങ്ങയുടെ ശരിയായ പുളി അറിയുന്നത് പിന്നെ ഒരു തരത്തിൽ സ്വയസിദ്ധമായ ഭാഷയിൽ ഡീ പോത്തേ നിന്നെ എനിക്ക് ഇഷ്ടമാണ് എന്താണ് നിന്റെ അഭിപ്രായം എന്ന് പിന്നെ പറഞ്ഞാൽ പോരാ ഇപ്പൊത്തന്നെ പറയണം എന്ന് പറഞ്ഞൊപ്പിച്ചു അപ്പോളാണ് ആദ്യമായി ആ വാക്ക് കേൾക്കുന്നത് ചേട്ടായിക്ക് ശരിക്കും INFACTUATION ആയിരിക്കും  അല്ലാതെ പ്രണയം ആയിരിക്കാൻ സാധ്യത ഇല്ല ഒന്നൂടെ ആലോചിച്ചു നോക്ക് എന്നൊക്കെ ഇങ്ങോട്ടും വന്നു പിന്നങ്ങോട്ട് ഒന്നുരണ്ടാഴ്ച infactuation എന്ന വാക്ക് മാത്രമായി ചുരുങ്ങിയ ഫോൺ സംഭാഷണങ്ങൾ അവസാനം infactuation അല്ലാ ശരിയായ പ്രണയം എന്ന കണ്ടെത്തലിൽ രണ്ടാളും എത്തിച്ചേർന്നു പിന്നീടുള്ള കാലം ആ വാക്ക് ഞാൻ കേട്ടിട്ടില്ല ഏറെനാളത്തെ മത്സര പ്രണയശേഷം യാതൊരു ദാക്ഷിണ്യവും ഇല്ലാതെ എന്തിനാണ് എന്നുപോലും പറയാതെ അടപടലം തേപ്പും വാർപ്പും ഒരുമിച്ച് നടത്തി
അവളെന്നെ വിട്ടു പോയതിന്റെ ഹാങ്ങോവർ മാറിയപ്പോൾ എന്റെ മനസിൽ അവശേഷിച്ച ഒരു ചോദ്യം ഇതാണ്... 
അപ്പോൾ ആർക്കായിരുന്നു ശരിക്കും INFACTUATION

Saturday 11 May 2019

നീ ഭൂമിയിൽ പതിക്കും മുൻപ് ആദ്യം തൊട്ടതൊരു യോനിയിൽ , ആദ്യം കുടിച്ചതൊരു മുലയും ..

നീ ഭൂമിയിൽ പതിക്കും മുൻപ് ആദ്യം 
തൊട്ടതൊരു യോനിയിൽ , 
ആദ്യം കുടിച്ചതൊരു മുലയും .. 
അമ്മക്കില്ലാത്ത എന്താണ് നീ അവളിൽ കാണുന്നത് ..
നിൻ കാമകണ്ണിൽ നിന്നെ ഇത്ര മേൽ ത്രസിപ്പിക്കുവാൻ
എന്താണ് ഒരുവളിൽ ഉള്ളത് ..

പെണ്ണിൻ ശരീരമെന്നാൽ
നിൻ തുപ്പൽ ഏറ്റ് വാങ്ങാനുള്ള കോളാമ്പിയല്ല ..
നിൻ ആട്ടിയകറ്റലിൻ ഗർജിക്കാനുള്ള സ്ഥലവുമല്ല ..
നിൻ ഭാവന തീർക്കാനും , കൊടും ക്രൂരമായ
പ്രവർത്തികൾ ചെയ്യാനുമുള്ള വൃക്ഷവുമല്ല ..
പെണ്ണിൻ ശരീരം അഭിമാനമാണ് ,
കണ്ണ് തുറന്നാൽ നിനക്ക് കാണാനാകും ..

ആര്‍ത്തവത്തിനു മുന്‍പുള്ള ഒരു പെണ്ണിൻ ശാരീരികാവസ്ഥ വിശുദ്ധമാണ്  ..
അതിന് ശേഷം
അവളുടെ ശരീരം ചുവപ്പാൽ അശുദ്ധമാകുന്നത്
അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കാനായി
അവളുടെ ശരീരം തയ്യാറെടുക്കുന്ന സമയമാണ് ..

ദൈവത്തിന്‍ മുന്‍പില്‍
പെണ്ണ് ആണിനേക്കാൾ ഒരു പടി ശ്രേഷ്ട്ടയാണ് ..
അതിനാലാണ് ജീവന്‍റെ തുടിപ്പിനെ ഏറ്റ് വാങ്ങാനും
ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ ചുമന്ന് നടക്കാനും നൊന്ത് പ്രസവിച്ച് മുലയൂട്ടി വളര്‍ത്താനും
പെണ്ണിനെ ഏല്‍പ്പിച്ചത് ..

ഒരു പെണ്ണാണ് നിൻ ശരീരത്തിനും ജീവനും പുറമേ
ഒരു മനുഷ്യനെന്ന നിലയില്‍
നിൻ വ്യക്തിത്വവും സ്വഭാവും രൂപപെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ..

പെണ്ണിൻ ശരീരം കൊത്തിവലിച്ചവനും ,
പെണ്ണിൻ മാംസം നുണയുമ്പോഴും ,
അത് കണ്ടാസ്വദിക്കുമ്പോഴും മറന്ന് പോകുന്ന ഒന്നുണ്ട് ..
പെണ്ണിൻ ശരീരം ആസ്വദിക്കുമ്പോൾ ,
പിച്ചിയെറിയുമ്പോൾ , തോറ്റു പോകുന്നത്
നിനക്ക്  ജന്മം നൽകിയ മാതൃ ഹൃദയമാണെന്നും ,
ആ അമ്മ മനമാണെന്നും ..

നിനക്ക് ഇനി ഒരു പെണ്ണുമായി തുല്ല്യത വരണമെങ്കില്‍
നീ അവളിലേക്കാൾ മൂന്നുപടി മുകളിൽ കയറണം ..
ഗര്‍ഭധാരണം , പ്രസവം , മുലയൂട്ടല്‍ ..
അതിനുള്ള ക്ഷമയും സഹനശക്തിയും നിനക്കില്ല ..

പെണ്ണിൻ ശരീരമെന്നത്
ചൂഷണം ചെയ്യപ്പെടേണ്ടതല്ലെന്നും ,
പെണ്ണെന്നാൽ ലൈംഗികതയ്ക്കുള്ള ഒരു ഉപകരണം മാത്രമല്ലെന്നും മനസ്സിലാക്കി
ആണിന് പെണ്ണിനെ കുറിച്ചുള്ള  ധാരണയും മാറണം ..

ഒരുവളോട്
നിനക്ക് അടക്കം വേണം , ഒതുക്കം വേണം
എന്ന് മാത്രമല്ല പറഞ്ഞ് കൊടുക്കേണ്ടത് ,
ആണിനോട് പറഞ്ഞ് കൊടുക്കണം
പെണ്ണിനെ ഒതുക്കത്തിൽ കിട്ടിയാൽ
കീഴടക്കാൻ ഉള്ളതല്ല എന്ന് ..

ഒരുവളോട്,  നീ പെണ്ണാണ് പെണ്ണാണ് എന്ന്
നിരന്തരം ഓർമ്മിപ്പിക്കും മുൻപ്
ആൺമക്കളോട് ഒരിക്കലെങ്കിലും പറഞ്ഞ് കൊടുക്കണം ,
നിങ്ങൾ ആണുങ്ങളാണെന്നും ,
പെണ്ണെന്നാൽ സഹജീവിയാണെന്നും
അവളൊരു മാംസം മാത്രമല്ലെന്നും ഓർമ്മിപ്പിക്കുക ..

എന്തെന്നാൽ ഏതൊരു പെണ്ണും
നാളെയൊരിക്കല്‍ ഒരമ്മയാവേണ്ടതാവാണ് ,
അമ്മക്ക് തുല്ല്യം അമ്മ മാത്രമേയൊള്ളൂ എന്നറിയുക ,
ഏതൊരു സ്ത്രീയോടും സംസാരിക്കുമ്പോഴും ,
പെരുമാറുമ്പോഴും ബഹുമാനത്തോടും
സ്നേഹത്തോടും സംസാരിക്കാനും
പെരുമാറാനും ശ്രമിക്കുക ..

പലപ്പോഴും സ്ത്രീ എന്നതിനെ
ബഹുമാനിക്കാൻ പഠിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ പഠിക്കുക .. !

Wednesday 26 December 2018

വിരഹ കാമുകൻ


എന്നോ കണ്ടതാണവളെ
ആദ്യ മുഖാമുഖ കാഴ്ച്ചയിൽ അവളുടെ മുഖത്തുണ്ടായ പരിഭ്രമം ഇപ്പോഴും എന്റെ കണ്ണുകൾക്ക് കാണാം പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും ആഘോഷമായിരുന്നു ഭീകര പ്രണയാഘോഷം സുന്ദര പ്രണയ നിമിഷങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും എല്ലാം അവളുടെ ഫോൺ വിളികളിലൂടെ ആയിരുന്നു പള്ളിയും പട്ടക്കാരും ഒന്നും ഗൗനിക്കാതെ നടന്ന  ഞാൻ വർഷങ്ങൾക്ക് ശേഷം പള്ളിയിൽ പോയതും ധ്യാനത്തിന് പോയതും എല്ലാം അവളുടെ നിർബന്ധം മൂലമായിരുന്നു ധ്യാനം കഴിഞ്ഞു വന്ന എന്നെക്കാതിരുന്നത് അവളുടെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു എന്നെ പിരിഞ്ഞിരുന്ന ദിവസങ്ങളിലെ  അവളുടെ സങ്കടം അവളുടെ അനിയൻ പറഞ്ഞപ്പോ ഞാനും വിതുമ്പിപ്പോയി
പിന്നെ എന്താണെന്ന് അറിയില്ല അവളെന്നിൽനിന്ന് അകലുവാൻ തുടങ്ങി  കാരണം അറിയാതെ ഞാൻ ഭ്രാന്തുപിടിച്ച അവസ്ഥയിലായി
പിന്നെന്നോ ഒരു ദിവസം ഫോണിലേക്ക് ഒരു കാൾ വരുന്നു അവളാണ് സന്തോഷം നിറഞ്ഞ മനസ്സോടെ അറ്റൻഡ് ചെയ്ത കാൾ നിത്യദുഃഖം സമ്മാനിക്കാൻ അധിക സമയമെടുത്തില്ല
അവൾക് വേറൊരു അഫയർ ഉണ്ടുപോലും പക്ഷേ അവളെ അറിയുന്ന എനിക്ക് അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല
പക്ഷേ അവളുടെ ആ വാക്കുകൾ എന്റെ സമനില തെറ്റിക്കാൻ പോന്നവ ആയിരുന്നു
എപ്പോളും അവളോടൊപ്പമുള്ള  ഓർമ്മകൾ വേട്ടയാടാൻ തുടങ്ങിയ മനസ്സിനെ മരവിപ്പിക്കാൻ അബോധാവസ്‌ഥ ആയിരുന്നു ഏക പോംവഴി അതിനായി ഞാൻ ലഹരികളെ ആശ്രയിച്ചു.
നാടും, നാട്ടാരും, വീട്ടാരെയും നേരിടാൻ വിഷമിച്ച എന്റെ കണ്ണുകൾ  അവളെ മാത്രം തേടിനടന്നു
ഊരുതെണ്ടൽ ഹരമാക്കിയ ഞാൻ വീണ്ടുമൊരു യാത്രക്കായി ഇറങ്ങി
പലതും കണ്ടു, കേട്ടു അറിഞ്ഞു പക്ഷേ അതൊന്നും എന്റെ നൈരാശ്യം ശമിപ്പിക്കാൻ പോന്നവയായിരുന്നില്ല
അവസാനം
നൈരാശ്യവും, ലഹരിയും, വിഷാദവും ഒത്തുചേരുമ്പോൾ ഏതൊരു മനുഷ്യനും തിരഞ്ഞെടുക്കുന്ന വഴി ഞാനും തിരഞ്ഞെടുത്തു
സ്വയഹത്യ
തുടരും. ...

Monday 8 October 2018

ലക്ഷ്മി

 ലക്ഷ്മി 


കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ.
എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്..പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ്  ആയിരിക്കില്ല. ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും.

നിനക്ക് ആരുടെ കൂടെ പോകണം. ന്യായാധിപന്റെ ആദ്യ ചോദ്യമുയർന്നു.
കോടതിമുറിയാകെ ഒരുനേരത്തെ നിശബ്ദത.
ഒടുവിൽ വെറും മാസങ്ങൾ മാത്രം പരിചയമുള്ള കാമുകന്റെ നേർക്ക് അവൾ വിരൽചൂണ്ടുമ്പോൾ 

 തോൽവിയുടെ ഭാരം പേറി ഞാനണിഞ്ഞ താലിമാല അവളുടെ കഴുത്തിലപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു, തലതാഴ്ത്തി ഞാനും,

അപ്പോൾ നിങ്ങളുടെ കുട്ടി..
ന്യായാധിപന്റെ അടുത്ത ചോദ്യം.. നീണ്ട ഒരു മൗനമായിരുന്നു അവളിൽ. എനിക്കറിയാം വരാനിരിക്കുന്ന അവരുടെ മധുവിധുവിൽ എന്റെ മോൻ അവൾക്ക് തീർത്തും അരോചകം ആയിരിക്കുമെന്ന്..

അയാളുടെ ഇഷ്ടം.
വളരെ നേർത്ത ഒരു ശബ്ദത്തോടെ അവൾ മറുപടി പറഞ്ഞു..
അത് കേട്ടതും മാറ്റ് കുറഞ്ഞൊരു പരിഹാസ ചിരി എന്റെ ചുണ്ടിൽ നിറഞ്ഞിടുന്നു.. അയാൾ... മനസ്സ് വീണ്ടും വീണ്ടും ആ വാക്ക് മന്ത്രിച്ചു കൊണ്ടിരുന്നു

അവളുടെ ആ വക്കിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവും അവളിൽ നിന്നുമുള്ള എന്റെ ദൂരം എത്രയാണെന്ന്.
മാതൃസ്നേഹം അവസാനിക്കാൻ പോകുകയാണെന്നറിയാതെ അപ്പോഴും എന്റെ ഒന്നരവയസ്സുകാരൻ ഇടവിട്ടുവന്ന രണ്ടുപല്ലും കാട്ടി അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

കോടതി ചോദ്യഭാവേനെ എന്നെ നോക്കി.. നിങ്ങൾക്ക് എന്താ പറയാനുള്ളത്..

ഞാനെന്റെ മകനെ ഒന്നൂടെ ചേർത്ത് പിടിച്ചു, എന്നിട്ട് പറഞ്ഞു.
ഏതൊരു മാതാവും സ്വന്തം മകൻ നന്മയുള്ളവനായി വളരാനാണ് ആഗ്രഹിക്കുക, അതുകൊണ്ടാവും അവൾക്ക് ഇവനെ കൂടെ കൊണ്ടുപോവാൻ സാധിക്കാത്തത്.
എന്റെ മോൻ നന്മയുള്ളവനായി വളരണം. അതിന് അവൻ എന്റെ കൂടെ തന്നെ വേണം. ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..

അതായിരുന്നു അവളുമായുള്ള അവസാന കൂടിക്കാഴ്ച.
നീണ്ട ഇരുപത്തഞ്ചു വര്ഷത്തിന് ശേഷം ദൈവം പിന്നെയും എന്തിനായിരിക്കും ഈ മുംബൈ തെരുവിൽ ഒരു* 
വഴികച്ചവടക്കാരിയായി അവളെ എന്റെ കണ്മുന്നിൽ കൊണ്ടെത്തിച്ചത്...
അവളെന്നെ കണ്ടുകാണുമോ. അല്ലെങ്കിൽ എന്നെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ലേ.. മനസ്സിൽ  ഒന്നിനുപിറകെ ഒന്നായി സംശയങ്ങൾ   ഉദിച്ചുവന്നു..

ലക്ഷ്മി..
തീർത്തും അപ്രതീക്ഷിതമായ എന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി, ശേഷം ഇമവെട്ടാതെ എന്നെ നോക്കി. അല്പനേരത്തെ ചിന്തക്കൊടുവിൽ കുഴിഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി.
നിര്വികാരമായിരുന്നു എന്നിൽ.
കണ്ണീരടങ്ങിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി. അവളുടെ കഥന കഥകൾ

കൊണ്ടുപോയവന് അവളിലെ സുഖം മടുത്തപ്പോൾ അയാൾ മറ്റൊരാളെ തേടി ഇറങ്ങി, അവിടുന്നിങ്ങോട്ട് വഴിമുട്ടിപ്പോയ ജീവിതത്തെ ഉന്തിനീക്കാൻ ആവള നുഭവിച്ച യാതനകൾ. പല നാട് പല ജോലി വിശപ്പിന് ഭാഷയും ദേശവും ഒന്നും പ്രശ്‌നമില്ലെന്ന് അവളറിഞ്ഞ നാളുകൾ.
എല്ലാം കേട്ടിരിക്കേണ്ട ഒരു കേൾവിക്കാരൻ  മാത്രമായിരുന്നു ഞാൻ. ഓരോ വാക്കുകൾക്കൊപ്പവും മാപ്പെന്ന് അവൾ ആയിരം തവണ പറഞ്ഞുകാണും..

ശ്രീയേട്ടാ.. ചോദിയ്ക്കാൻ അർഹത ഇല്ലെന്നറിയാം എന്നാലും ചോദിക്കുവാ..നമ്മുടെ മോൻ..
പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾ ഏങ്ങിക്കരഞ്ഞു..

അവൻ സുഖമായിരിക്കുന്നു ലക്ഷ്മി.  ഇപ്പോൾ പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപകൻ ആണ്.
അവൻ ഇടക്കൊക്കെ മരിച്ചു പോയ അവന്റെ അമ്മയെ കുറിച്ച് ചോദിക്കും. ചിലപ്പോഴൊക്കെ ഒറ്റക്കിരുന്ന് കരയും.

അത് കേട്ടതും അവളുടെ ഞെട്ടലിനിക്ക് കാണാമായിരുന്നു. ജീവിച്ചിരിക്കെ സ്വന്തം മകന്റെ മനസ്സിൽ മരിക്കുന്നോരമ്മയുടെ ആധിയുടെ ഞെട്ടൽ.

അവനോട് ഞാൻ അങ്ങനെയാണ് ലക്ഷ്മി പറഞ്ഞത്. എന്റെ ഉള്ളിൽ നീ എന്നോ മരിച്ചതാണല്ലോ..അവനുവേണ്ടി ഒരമ്മയെ കണ്ടെത്താൻ ഒരുപാട് ചിന്തിച്ചിതാ പക്ഷെ കഴിഞ്ഞില്ല. അല്ലേലും പെറ്റമ്മയോളം വരില്ലല്ലോ ഒരു രണ്ടാനമ്മയും..
ഇനിയൊരിക്കലും നിന്നെ കണ്ടുമുട്ടരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന. പക്ഷെ ദൈവം എല്ലായിടത്തും എന്നെ തോൽപ്പിക്കകയാണ്..

ഈ നഗരത്തോട് ഞാനിന്ന് വിടപറയും. നാളെ അവന്റെ പിറന്നാളാണ് അതിനുമുന്നെ വീടണയണം.ഇനിയൊരിക്കലും നിന്നെ കാണാൻ ഇടവരാതിരിക്കട്ടെ..
ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ശ്രീയേട്ടാ...
ഇത് അവന് നൽകുമോ പിറന്നാൾ സമ്മാനമായിട്ട്.. മുറുക്കിപിടിച്ച കരം അവൾ എനിക്കുനേരെ നീട്ടി.
പതിയെ വിരലകത്തിയപ്പോൾ ഞാൻ കണ്ടു ഇരുപത്തഞ്ചു വര്ഷങ്ങള്ക്കുമുന്നേ ഞാൻ അവളുടെ കഴുത്തിൽ ചാർത്തിയ താലി..

ആശ്ചര്യമായിരുന്നു എന്നിൽ. എന്റെ കണ്ണുകൾ വിടർന്നു..
ഇതുവരെ കളഞ്ഞിരുന്നില്ലേ ഇത്.. 
അവൾ വശ്യമായി ഒന്നുചിരിച്ചു ശേഷം ഇല്ലെന്ന് തലയാട്ടി
നീണ്ട ഒരു  മൗനമായിരുന്നു പിന്നെ. എന്ത് പറയണം എന്നറിയാതെ അവളും ഞാനും മുഖാമുഖം നോക്കി നിന്നു,

ലക്ഷ്മി...
തെറ്റ് ചെയ്യാത്ത മനുഷ്യർ ഈ ലോകത്തുണ്ടാവില്ല.പക്ഷെ അത് തിരിച്ചറിയുന്നതും തിരുത്തുന്നതും ചുരുക്കം ചിലർ മാത്രമാണ്, അവരാണ് യഥാർത്ഥ മനുഷ്യർ,
അന്ന് ഹൃദയം കീറി മുറിച്ചിട്ടാണ് നീ എന്നെ ഉപേക്ഷിച്ചു പോയത്. അത് തെറ്റായിപ്പോയെന്ന് നീ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിനെ പൊറുക്കാൻ എനിക്കാവും..

ഒരിക്കലൂടെ നമ്മുടെ മോനെ സാക്ഷി നിർത്തി ഈ താലി ഞാൻ നിന്റെ കഴുത്തിൽ ചാർത്തിക്കോട്ടെ,അതിന്റെ പവിത്രത മനസ്സിലാക്കി ഒരിക്കലൂടെ നിനക്കിതിന്റെ അവകാശി ആയിക്കൂടെ.
പുതിയൊരു ജീവിതം മോഹിച്ചോ ദാമ്പത്യം കൊതിച്ചോ ഒന്നുമല്ല.. ഈ നഗരത്തിൽ നിന്നെ തനിച്ചാക്കി പോകാൻ മനസ്സ് അനുവദിക്കാഞ്ഞിട്ടാണ്.
ഇനി നിനക്ക് തീരുമാനിക്കാം..

പറഞ്ഞു തീർന്നതും ഒരു പൊട്ടിക്കരച്ചിലോടെ മാപ്പെന്ന് പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് വീണു. അപ്പോഴും അവളുടെ കയ്യിൽ ഞാൻ  അന്ന് കെട്ടിയ താലി തിളങ്ങുന്നുണ്ടായിരുന്നു.


അതിജീവിച്ച കാലഘട്ടം

ഓരോരുത്തരോടും പറയാൻ കഴിയാത്തതിനാലും എന്നാൽ സമൂഹ മാധ്യമത്തിൽ പറയേണ്ട കാര്യം അല്ലാത്തത്തിനാലും എഴുതുന്നത്... (വളരെ ചുരുക്കം ആളുകൾക്കായി വാട്സാ...